സിസിടിവി ദൃശ്യങ്ങള്‍ ഞങ്ങളെ ഇതുവരെ ഒന്ന് കാണിച്ചിട്ടില്ല…പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്….നിതിന്‍ രാജിന്റെ പിതാവ്…

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് പിതാവ്. കേരള പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് നിതിന്റെ പിതാവ് എല്‍ വൈ രാജന്‍ പറഞ്ഞു. ആന്ധ്രാ പ്രദേശിലും കര്‍ണാടകയിലുമൊക്കെ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും പ്രതിയെ പിടിക്കാനാകാത്തത് എന്തുകൊണ്ടെന്ന് നിതിന്റെ പിതാവ് ചോദിച്ചു.

കേസില്‍ തങ്ങള്‍ക്ക് പറയാനുള്ളത് എന്തെന്ന് കേള്‍ക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്ന് നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രിന്‍സിപ്പലിന്റെ മുറിയിലെ കുറച്ച് ദൃശ്യങ്ങളല്ലാതെ പൂര്‍ണമായ ദൃശ്യങ്ങളൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല. ദൃശ്യം ചോദിച്ചപ്പോള്‍ അത് ഞങ്ങളുടെ കൈയിലില്ല മറ്റൊരു ഉദ്യോഗസ്ഥന്റെ കൈയിലാണെന്ന മറുപടിയാണ് പൊലീസില്‍ നിന്ന് കിട്ടുന്നത്. ഇതൊക്കെ എന്ത് ന്യായമാണെന്ന് നിതിന്റെ പിതാവ് ചോദിച്ചു.

Related Articles

Back to top button