മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം; മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ മരിച്ച നാല് പേരെക്കൂടി ഡി എൻ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്.
തിരിച്ചറിഞ്ഞവരുടെ ബന്ധുക്കളുമായി കളക്ടർ യോഗം ചേർന്ന് ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകാൻ തീരുമാനമായി. അതേസമയം മുണ്ടത്തിക്കോട് അപകടത്തിൽ 17 പേരാണ് ഇതുവരെ മരിച്ചത്.



