ചൂടിന് ആശ്വാസം…പത്തനംതിട്ടയിൽ വേനൽ മഴ…

ചൂടിന് ആശ്വാസമായി പത്തനംതിട്ടയിൽ വേനൽമഴ. നഗര മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത ചൂട് തുടരുന്നതിനിടെ ആണ് മഴ എത്തിയത്. സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പാണുള്ളത്. പാലക്കാട് ജില്ലയിൽ 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അതേസമയം,ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സംസ്ഥാനത്ത് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വേനല്‍മഴ വന്നേക്കുമെന്ന ആശ്വാസകരമായ വാര്‍ത്ത എത്തിയിരിക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലര്‍ട്ട് ഇന്നും നല്‍കിയിട്ടുണ്ട്.

Related Articles

Back to top button