മാവേലിക്കരയിൽ 26നും 27നും ഗതാഗത നിയന്ത്രണം

മാവേലിക്കര- ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുവിൻ്റെ 144ാമത് പൂരം ജന്മനക്ഷത്ര മഹാമഹത്തിന്റെ ഭാഗമായുള്ള ജന്മനക്ഷത്രഘോഷയാത്ര കടന്നു പോകുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, 27ന് വൈകിട്ട് 5.30 മുതൽ 7.30 വരെയും മാവേലിക്കര നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി തഹസിൽദാർ അറിയിച്ചു. മാന്നാർ ഭാഗത്തു നിന്നും മാവേലിക്കര ഭാഗത്തേക്ക് പോകന്ന വാഹനങ്ങൾ ചെന്നിത്തല-കല്പംമൂട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കോട്ടമുറി, വലിയപെരുമ്പുഴ, തട്ടാരമ്പലം വഴി മാവേലിക്കര എത്തിച്ചേരണം. മാവേലിക്കര ഭാഗത്ത് നിന്നും മാന്നാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തട്ടാരമ്പലം-കോട്ടമുറി-കല്ലുംമൂട് വഴിയും പോകണം. ഹരിപ്പാട് നിന്ന് പന്തളത്തേക്ക് പോകുന്ന വാഹനങ്ങൾ പുളിമൂട്ടിൽ പാലം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഗണപതി അമ്പലം, ബുദ്ധ ജംഗ്ഷൻ, കല്ലുമല വഴി പുതിയകാവിൽ എത്തിയ ശേഷം പന്തളം ഭാഗത്തേക്ക് പോകണം. പന്തളം ഭാഗത്ത് നിന്നും ഹരിപ്പാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയകാവ് ചർച്ച് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലുമല, ബുദ്ധ ജംഗ്ഷൻ, ഗണപതി അമ്പലം വഴി പുളിമൂട്ടിൽ പാലം ജംഗ്ഷനിൽ എത്തിയ ശേഷം ഹരിപ്പാട് ഭാഗത്തേക്ക് പോകണം.

Related Articles

Back to top button