ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയോട് മോശം പെരുമാറ്റം…. യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: ബസ്സിൽ വെച്ച് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിലായി. സുൽത്താൻബത്തേരി പൂമല സ്വദേശി ടി.എം. ഫിറോസിനെ (38) ആണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലരയോടെ മാനന്തവാടി – ബത്തേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലായിരുന്നു സംഭവം.
നമരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ തൊട്ടടുത്ത സീറ്റിലിരുന്നാണ് ഫിറോസ് മോശമായി പെരുമാറിയത്. അതിക്രമമുണ്ടായ ഉടൻ തന്നെ പെൺകുട്ടി ഇയാളെ ചോദ്യം ചെയ്യുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ ബസ്സിലെ മറ്റ് യാത്രക്കാരും നാട്ടുകാരും ഇടപെട്ടു. നാട്ടുകാർ ചേർന്ന് പ്രതിയെ പനമരത്ത് എത്തിച്ചു. പെൺകുട്ടിയുടെ പരാതിയിൽ പനമരം എസ്.ഐ. പി.സി. സജീവനും സംഘവും ചേർന്ന് പോക്സോ (POCSO) നിയമപ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.



