പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം….തീയതി നീട്ടി…

സംസ്ഥാന സർക്കാരിന് കീഴിൽ നടത്തുന്ന പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും ചേർന്ന് നടത്തുന്ന വിവിധ പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

ഒരു വർഷം ദൈർഘ്യമുള്ള മൂന്ന് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. . അപേക്ഷകർ എസ് എസ് എൽ സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. 2026-27 അധ്യയന വർഷത്തെ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ അഞ്ച് വരെയാണ് നീട്ടി നൽകിയിട്ടുള്ളത്.

ഒരു വർഷ കെ ജി ടി ഇ പ്രീ – പ്രസ്സ് ഓപ്പറേഷൻ, കെ ജി ടി ഇ പ്രസ്സ് വർക്ക്, കെ ജി ടി ഇ പോസ്റ്റ് – പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആണ് ഈ കോഴ്സുകൾ നടത്തുന്നത്.

Related Articles

Back to top button