വട്ടിയൂർക്കാവിലെ BJP-CPIM സംഘർഷം…ബിജെപി കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബിജെപി-സിപിഐഎം സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ ഉൾപ്പടെ കേസെടുത്ത് പോലീസ്. സംഘർഷവുമായി ബന്ധപ്പെട്ടു പോലീസിനെ ആക്രമിച്ചതിനാണ് കേസ്. സ്വമേധയാ എടുത്ത കേസിൽ ബിജെപി പ്രവർത്തകർ ഉൾപ്പടെ 15 ഓളം പേരും കണ്ടാലറിയാവുന്ന 40 സിപിഐഎം പ്രവർത്തകരും പ്രതികളാണ്.

രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്തത്. ആയുധം ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആർ. ബിജെപി പ്രവർത്തകരിൽ ഒരാൾ വട്ടിയൂർക്കാവ് സി ഐ യെ മർദ്ദിച്ചു. സിപിഐഎം പ്രവർത്തകൻ സീനിയർ സിവിൽ പോലിസ് ഓഫീസർ ദീപുവിന്റെ തലയിൽ കല്ല് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. സീനിയർ സിവിൽ പോലിസ് ഓഫീസർ ഷിബുവിന്റെ മുഖത്ത് വിറക് കഷ്ണം കൊണ്ട് അടിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

Related Articles

Back to top button