രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിള മോർച്ച…കോലം കത്തിച്ചു

ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ബിജെപി എംപിമാരായ ഹേമ മാലിനി, ബാൻസുരി സ്വരാജ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, വീരേന്ദ്ര സച്ച്ദേവ. മനോജ് തിവാരി എന്നിവരടക്കം ഒട്ടേറെപ്പേർ മാർച്ചിൽ പങ്കെടുത്തു. രാഹുലും കൂട്ടരും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കി തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

രാഹുലും പ്രതിപക്ഷ നേതാക്കളും ‘വഞ്ചകർ’ എന്നുള്ള പോസ്റ്ററുകളും ബിജെപി ഡൽഹി യൂണിറ്റ് പുറത്തിറക്കി. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനു പിന്നാലെ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു. തുടർന്ന് കേന്ദ്ര സഹമന്ത്രി രക്ഷ ഖ‍ഡ്സെ, ബാൻസുരി സ്വരാജ്, കമൽജീത് സെഹ്രാവത് തുടങ്ങിയവരടക്കമുള്ള പ്രമുഖ നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു നീക്കി.

Related Articles

Back to top button