കൊച്ചി മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം…

അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയർ വി. കെ മിനി മോൾക്കെതിരെ കോർപ്പറേഷൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് മേയർ ആവർത്തിച്ചു.

അഴിമതി നടത്തിയ മേയർ രാജി വെക്കണമെന്ന ബാനർ ഉയർത്തിയാണ് ഇടത് അംഗങ്ങൾ കൗൺസിൽ യോഗത്തിന്റെ നടുത്തളത്തിലേക്ക് ഇറങ്ങിയത്. പ്രതിപക്ഷ ബഹളത്തിൽ കൗൺസിൽ യോഗം സ്തംഭിച്ചു. വരും ദിവസങ്ങളിൽ മേയർക്കെതിരെ പ്രതിഷേധം കടുപ്പിക്കും എന്ന് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.

Related Articles

Back to top button