വാല്‍പ്പാറ അപകടം…അനുശോചനം അറിയിച്ച് രാഷ്ട്രീയ നേതാക്കള്‍

തിരുവനന്തപുരം: പൊള്ളാച്ചി വാല്‍പ്പാറയില്‍ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചിച്ച് പ്രമുഖ നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരടക്കം അനുശോചിച്ചത്.
വാല്‍പ്പാറ അപകടം വേദനാജനകം, മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് വി ഡി സതീശന്‍ എഫ് ബിയില്‍ കുറിച്ചത്. അപകടം ഏറെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോയമ്പത്തൂര്‍ കളക്ടറും എസ്പിയുമായി നിരന്തരം സമ്പര്‍ക്കം നടത്തുന്നുണ്ടെന്നും ശിവന്‍കുട്ടി അറിയിച്ചു.



