സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

നിലവിൽ പി ജി കോഴ്സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് 2026-27 അദ്ധ്യയന വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
തമിഴ് നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എംഡി (സിദ്ധ) കോഴ്സിലേയ്ക്കും, ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എംഡി (യുനാനി) കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെ ഇ-മെയിൽ വഴിയോ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷിക്കണം.
ഏപ്രിൽ 24 വൈകിട്ട് നാല് മണിക്കകം അപേക്ഷകൾ ലഭിച്ചിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ടേ ഇ മെയിൽ വിലാസം director.ame@kerala.gov.in
തപാലിലോ നേരിട്ടോ അപേക്ഷ നൽകേണ്ട വിലാസം
ഡയറക്ടർ,
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
ആരോഗ്യ ഭവൻ,
തിരുവനന്തപുരം
വിശദവിവരങ്ങൾക്ക്: www.ayurvedacollege.ac.in, www.gack.kerala.gov.in, www.gactvm.kerala.gov.in,
ഫോൺ: 0471-2339307.



