മലപ്പുറത്ത് നിന്നെത്തി കൊച്ചി ഭാഗത്ത് ലഹരി കച്ചവടം, വിഷു ദിനത്തിലെ പരിശോധനയിൽ കുടുങ്ങി

വിഷു ദിനത്തിൽ മലപ്പുറത്ത് നടന്ന വാഹന പരിശോധനയിൽ ഹാഷിഷും എംഡിഎംഎയും പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ചെളിമറ്റപ്പുറം വീട്ടിൽ സുഹൈൽ റാഷിദ് (29) ആണ് ലഹരിമരുന്നുമായി എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 142 ഗ്രാം എംഡിഎംഎയും 3.074 ഗ്രാം ഹാഷിഷ് ഓയിലും എക്‌സൈസ് പിടിച്ചെടുത്തു. കൊച്ചി പള്ളുരുത്തി ഭാഗത്തുനിന്നാണ് എക്‌സൈസ് സംഘം റാഷിദിനെ പിടികൂടിയത്. ആ സമയം ഇയാളുടെ പക്കൽ 48 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഡൽഹി റജിസ്ട്രേഷൻ ഹോണ്ട സിറ്റി കാറിലായിരുന്നു ഇയാളുടെ യാത്ര. ഈ വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടന്ന ചാദ്യം ചെയ്യലിൽ ഇയാൾ ഇടപ്പള്ളിയിലുള്ള ഒരു സ്വകാര്യ ഹോട്ടലിൽ ആണ് താമസിച്ചിരുന്നതെന്ന വിവരം ലഭ്യമായി. തുടർന്ന് ഇയാളുമായി ആ ഹോട്ടലിൽ എത്തി നടത്തിയ പരിശോധനയിൽ94.23 ഗ്രാം എംഡിഎംഎയും 4 ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിലും പിപിടികൂടുകയായിരുന്നു. ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ തൂക്കി നൽകാനായി ഉപയോഗിച്ച ഡിജിറ്റൽ ത്രാസും ഇയാൾ താമസിച്ച മുറിയിലുണ്ടായിരുന്ന ഒരു ഐഫോൺ 17 കണ്ടെടുത്തു. മലപ്പുറം സ്വദേശിയായ പ്രതി കൊച്ചി, ഭാഗത്തു ലഹരി കച്ചവടം നടത്തുന്നസംഘത്തിൽ ഉൾപ്പെട്ട ആളാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് തുടർ അന്വേഷണം ഉണ്ടാകുമെന്നും വരും ദിവസങ്ങളിൽ ഇയാളുടെ കൂട്ടാളികളെ കൂടി പികൂടിയേക്കുമെന്നാണ് വിവരം. തുടർ അറസ്റ്റും അന്വേഷങ്ങളും ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചിട്ടുണ്ട്.




