നിലപാടില്‍ മാറ്റമില്ല, ബീഫിന്‍റെ പേരിൽ പ്രശ്നമുണ്ടാക്കിയത് ബിജെപിക്കാർ’… വിവാദത്തിൽ പ്രതികരിച്ച് ഷിയാസ് കരീം…

തിരുവനന്തപുരം: ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ് കരീം. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ, തന്റെ നിലപാടിന് ഒരു മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷിയാസ്. ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയതും വേർതിരിവുണ്ടാക്കിയതും ബിജെപിക്കാരാണെന്ന് ഷിയാസ് വീഡിയോയിൽ പറയുന്നു.

ഒരു പരിപാടിയ്ക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയിൽ അനുമോൾ ബീഫ് വേണ്ടെന്ന് പറഞ്ഞപ്പോൾ ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതോടെയാണ് ഷിയാസിനെതിരെ വിമർശനം ഉയർന്നത്.

താൻ അനുമോളോട് ചോദിച്ചത് സുഹൃത്തുക്കൾക്കിടയിലെ തമാശയാണ്. നിങ്ങളിൽ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടാകും. ബീഫിന്റെ പേരിൽ ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് ബിജെപിക്കാരാണ്. അനുമോളോട് ബീഫ് കഴിക്കാൻ പറഞ്ഞു. മനപൂർവം ചോദിച്ചതാണ് ബിജെപിയിൽ ചേർന്നോ എന്നെന്നും ഷിയാസ് വീഡിയോയിൽ പറയുന്നു.

പെരുമ്പാവൂരിൽ കൂട്ടുകാർക്കിടയിൽ ചോദിക്കുന്ന ചോദ്യമാണിത്. അത് നിങ്ങളും ചോദിക്കാറില്ലേ, ഒന്ന് ആലോചിച്ച് നോക്കു, അതൊരു ഫൺ ആണെന്നും ഷിയാസ് പറയുന്നുണ്ട്.തിരിച്ച് കടിക്കാത്ത എന്തിനേയും കഴിക്കുമെന്നും തന്റെ കേസ് കോടതി റദ്ദാക്കി കഴിഞ്ഞുവെന്നും പെൺകുട്ടികൾക്ക് നിയമത്തിൽ മുൻഗണന ഉള്ളിടത്തോളം കേസുകൾ തുടരുമെന്നും ഷിയാസ് പറഞ്ഞു. ഒപ്പം നിലപാടിൽ ഒരിടപോലും അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല, ജയിലിൽ പോകേണ്ടി വന്നാലും കുഴപ്പമില്ല, ജയിൽ ആണുകൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും ഷിയാസ് പറഞ്ഞു.

Related Articles

Back to top button