ഇറാന് ആയുധങ്ങൾ നൽകരുത്’…ചൈനീസ് പ്രസിഡന്റിന് കത്തെഴുതിയതായി ഡൊണൾഡ് ട്രംപ്..

ഇറാന് ആയുധങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് കത്തെഴുതിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാന് ചൈന ആയുധങ്ങൾ നൽകുന്നില്ലെന്ന് ഷി ജിൻപിങ് മറുപടി നൽകിയതായും ട്രംപ് വ്യക്തമാക്കി. ചൊവ്വാഴ്ച ടേപ്പ് ചെയ്ത അഭിമുഖത്തിൽ, കത്തുകൾ കൈമാറിയത് എപ്പോഴാണെന്ന് ട്രംപ് പറഞ്ഞിട്ടില്ല.
ഇറാന് ആയുധങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് ഞാൻ ഷി ജിൻപിങ്ങിന് കത്തെഴുതി, അങ്ങനെ ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്ക് ഒരു മറുപടി കത്തെഴുതി,” ട്രംപ് എഫ്ബിഎന്നിന്റെ “മോണിംഗ്സ് വിത്ത് മരിയ” പ്രോഗ്രാമിൽ പറഞ്ഞുകഴിഞ്ഞ ആഴ്ച, ഇറാന് ആയുധങ്ങൾ നൽകിയാൽ ഉടൻ 50% തീരുവ ചുമത്തുമെന്ന് അദ്ദേഹം രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാനെതിരായ യുദ്ധവും വെനിസ്വേലയിലെ മാറ്റങ്ങളും മൂലം ആഗോള എണ്ണ വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ അടുത്ത മാസം ഷി ജിൻപിങ്ങുമായി നടത്താൻ ഉദ്ദേശിക്കുന്ന കൂടിക്കാഴ്ചയെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . അദ്ദേഹം എണ്ണ ആവശ്യമുള്ള ഒരാളാണ്. ഞങ്ങൾക്ക് അത് വേണ്ട- ട്രംപ് പറഞ്ഞു.



