കൊല്ലത്ത് വർക്ക്ഷോപ്പ് ഉടമക്ക് ക്രൂര മർദ്ദനം…പരാതി നൽകിയിട്ടും നടപടിയില്ല…

കൂലി ചോദിച്ചതിന് വർക്ക്ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാതെ പോലീസ്. പോലീസിൽ പ്രതികൾക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ അയിരൂർ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. ആക്രമണത്തിൽ വർക്ക്ഷോപ്പ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വർക്ക്ഷോപ്പ് ഉടമയായ സാജൻ. ഈ മാസം പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.



