ക്രൈസ്തവ സഭകൾക്കെതിരായ പരാമർശം…പി.സി. ജോർജിനും ഷോൺ ജോർജിനും ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം…

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ കോർ കമ്മിറ്റി യോഗത്തിൽ ക്രൈസ്തവ സഭകൾക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും വിമർശനം. ക്രൈസ്തവ സഭകളെ ഒന്നടങ്കം പരസ്യമായി വിമർശിച്ച പി.സി. ജോർജിന്റെയും ഷോൺ ജോർജിന്റെയും നടപടി തെറ്റായിപ്പോയെന്നാണ് കോർ കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതിന് പുറമെ, ആലപ്പുഴയിലെ ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി.

ബിജെപിയുമായി സഹകരിക്കുന്ന സഭാ നേതൃത്വങ്ങളുണ്ടെന്നും, എല്ലാവരെയും ഒരേ കോണിലൂടെ കണ്ട് വിമർശിക്കുന്നത് തിരിച്ചടിയാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ചൂണ്ടിക്കാട്ടി. എതിർക്കുന്ന സഭകൾ നാളെ ഏതെങ്കിലും സഹായം തേടി കേന്ദ്ര സർക്കാരിന്റെയോ പാർട്ടിയുടെയോ അടുത്തെത്തുമ്പോൾ മാത്രം കൃത്യമായ മറുപടി നൽകിയാൽ മതിയാകും. അല്ലാതെ പരസ്യമായ ഏറ്റുമുട്ടലിന് പോകേണ്ടിയിരുന്നില്ലെന്ന നിലപാടാണ് നേതാക്കൾക്കിടയിൽ പൊതുവെ ഉയർന്നത്.

Related Articles

Back to top button