വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണ് ‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ മുരളീധരൻ…

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് , വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലാം തീയതി തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമാകും. നാലാം തീയതിക്ക് ശേഷം മാത്രമാകും ചർച്ചകൾ നടക്കുകയെന്നും കെ മുരളീധരൻ പറഞ്ഞു. നാലാം തീയതി വരെ സിപിഐഎമ്മിന് എൽഡിഎഫിന് ആശ്വസിക്കാമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.



