അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു; സംഭവശേഷം.

തമിഴ്നാട് സേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു. മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.



