അച്ഛൻ മരിച്ച കിച്ചു പാടുന്നതിന് ആർക്കും പ്രശ്നമില്ല, വിധവയായ രേണു പാട്ട് പാടിയാൽ കുഴപ്പം

രേണു സുധി തനിക്ക് പ്രചോദനമാണെന്ന് തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീലക്ഷ്മി അറക്കൽ. തനിക്കെതിരെ സൈബർ ബുള്ളിയിങ് നടന്നപ്പോൾ താൻ അതിജീവച്ചതിന് ഒരേയൊരു കാരണം രേണു സുധിയാണെന്നും സമൂഹത്തിന്റെ വിധവ സങ്കൽപം പോളിസിച്ചെഴുതിയ വ്യക്തിയാണ് രേണുവെന്നും പറഞ്ഞ ശ്രീലക്ഷ്മി, ഇത്രയും തെറി വിളി കേട്ടിട്ടും അവർ അതിജീവിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

“സെെബർ ബുള്ളിയിം​ഗ് കിട്ടിയപ്പോൾ ഞാൻ ജീവിച്ചതിന് ഒരേയൊരു കാരണം രേണു സുധിയെന്ന വ്യക്തിയാണ്. രേണു സുധി എത്രമാത്രം അനുഭവിക്കുന്നുണ്ടെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത്. ഇത്രയും തെറി വിളി കേട്ടിട്ടും അവർ ജീവിക്കുന്നുണ്ട്. അതെനിക്ക് ഇൻസ്പിരേഷൻ ആണ്. രേണു സുധിയെക്കുറിച്ച് അതുവരെ ഞാനത്ര ആഴത്തിൽ ചിന്തിച്ചിരുന്നില്ല. വിധവയായാൽ ഒരു പ്രത്യേക രീതിയിൽ പെരുമാറണം എന്ന് സമൂഹത്തിനൊരു ധാരണയുണ്ട്. പക്ഷെ അവരത് പൊളിച്ചടുക്കി. എല്ലാവർക്കും എപ്പോഴും ദുഖിച്ച് കൊണ്ടിരിക്കാൻ പറ്റുമോ. വിധവകൾ ഇങ്ങനെയേ ചെയ്യാവൂ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിച്ചെഴുതിയ വ്യക്തിയാണ്.” ശ്രീലക്ഷ്മി പറയുന്നു.’എനിക്കവർ ഇൻസ്പിരേഷൻ ആണ്’

“സെെബർ ബുള്ളിയിം​ഗ് കിട്ടുമ്പോൾ എങ്ങനെ അതിജീവിക്കണം എന്ന് കാണിച്ച് തന്നു. രേണു സുധിക്ക് എന്റെ അത്രയും വിദ്യഭ്യാസമുണ്ടാകില്ല. പക്ഷെ എനിക്കവർ ഇൻസ്പിരേഷൻ ആണ്. രേണു ഇൻസ്റ്റ​ഗ്രാമിൽ പാടുന്ന വീഡിയോകളിടുമ്പോൾ തന്നെ കിച്ചുവും വേടന്റെ പാട്ട് പാടി വീഡിയോ ഇടുന്നുണ്ട്. അച്ഛൻ മരിച്ച കുട്ടിയല്ലേ. അവൻ പാടുന്നതിൽ ആർക്കും എതിർപ്പില്ല. ഭർത്താവ് മരിച്ച രേണു പാടുന്നത് കുറ്റം.” ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. 

Related Articles

Back to top button