ശോഭ സുരേന്ദ്രന്റെ ഭീഷണി വിവാദം: ബിജെപി ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിന് സസ്പെൻഷൻ

ആലപ്പുഴ: പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെ ബിജെപി സസ്‌പെൻഡ് ചെയ്തു. തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇവരെ പുറത്താക്കിയത്.

ശോഭ സുരേന്ദ്രനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് പിന്നാലെ ബിന്ദുവിനെ ശോഭ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. ഈ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

ശോഭ സുരേന്ദ്രൻ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമാണെങ്കിലും, പാർട്ടിക്കെതിരെയും സ്ഥാനാർത്ഥിക്കെതിരെയും പരസ്യ പ്രതികരണം നടത്തിയത് അച്ചടക്ക ലംഘനമായി കണ്ടാണ് ബിന്ദുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. മുൻ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ബിന്ദു വിനയകുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് സസ്‌പെൻഡ് ചെയ്തത്.

Related Articles

Back to top button