നാദാപുരത്ത് ദാരുണ സംഭവം; ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു

നാദാപുരത്ത് ദാരുണ സംഭവം. ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് സംഭവം. മൃതദേഹങ്ങൾ നാദാപുരം സർക്കാർ ആശുപത്രിയിൽ. ഒരു കുടുംബത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ഈ സംഭവം പ്രദേശത്തെ വേദനയിൽ ആഴ്ത്തി.



