കെഎസ്ആർടിസി അപകടം…. വയോധികയുടെ കാൽ മുറിച്ചുമാറ്റി

കോഴിക്കോട്: കെഎസ്ആർടിസി ബസ് തട്ടി പരിക്കേറ്റ വയോധികയുടെ കാൽ മുറിച്ചുമാറ്റി. ചിപ്പിലിത്തോട് സ്വദേശിനിയായ ജാനുവിന്റെ (65) കാലാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ബസിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങുന്നതിനിടെ അതേ ബസ് ജാനുവിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button