വന്ദേ ഭാരതിന് നേരെ കല്ലേറ്, ട്രെയിനിന്റെ ജനൽ ചില്ലുകൾ ചിന്നി

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. എണറാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പാലക്കാട് പറളിയിൽ വച്ചാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കല്ലേറിൽ ട്രെയിനിന്റെ വശത്തെ ചില്ലുകൾ ചിന്നിയ നിലയിലാണ്. ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം റെയിൽവെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്ക് മുൻപ് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ച് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയും കല്ലേറുണ്ടായിരുന്നു. കല്ലേറിൽ വിദ്യാർഥിനിയായ വടകര പുറമേരി എരഞ്ഞോളി താഴെകുനി വീട്ടിൽ ഐശ്വര്യ രാമകൃഷ്ണന്റെ (22) ട താടിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും രണ്ടു പല്ലുകൾ പൊട്ടുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്തു



