ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പോലീസ്….

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു.

Related Articles

Back to top button