100 സീറ്റ് ഭംഗിവാക്കല്ല, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 100 സീറ്റ് ഭംഗിവാക്കല്ല. ആ സീറ്റുകൾ യുഡിഎഫിന് ഉറപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യൽ ഗ്രൂപ്പുകളും തിരിച്ചെത്തിയെന്നും സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും അദ്ദേഹം പറ‍ഞ്ഞു

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യൽ ഗ്രൂപ്പുകളും തിരിച്ചെത്തി. 100 സീറ്റ് ഭംഗിവാക്കല്ല. 100 സീറ്റ് യുഡിഎഫിന് ഉറപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഷ്‌ട്രീയ സാഹചര്യത്തിലെ മാറ്റം തിരിച്ചറിഞ്ഞാവാം വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും വെള്ളാപ്പള്ളിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. വർഗീയ നിലപാടിനെയാണ് എതിർത്തിട്ടുള്ളത്. വർഗീയത പറഞ്ഞാൽ ഇനിയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button