കന്നിവോട്ട് ചെയ്ത് 59വയസുകാരൻ…ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ സലാം ലീവിന് വന്നാണ് വോട്ട് ചെയ്തത്…

പാലക്കാട് കന്നിവോട്ട് ചെയ്ത് 59 വയസുകാരൻ. വല്ലപ്പുഴ ചെറുകോട് കുണ്ടുപള്ളിയാലിൽ അബ്ദുൽ സലാമാണ് 59 ആം വയസിൽ കന്നി വോട്ട് രേഖപ്പെടുത്തിയത്. പട്ടാമ്പി മണ്ഡലത്തിലാണ് അബ്ദുൽ സലാം വോട്ട് രേഖപ്പെടുത്തിയത്. 38 വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ് അബ്ദുൽ സലാം. ഇപ്പോൾ ലീവിന് വന്നാണ് വോട്ട് ചെയ്തത്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് എത്തുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നിരുന്നു. ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് പോളിങ്. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Back to top button