വോട്ടിന് പണം…ശോഭാ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് KC വേണുഗോപാൽ…

പാലക്കാട്ട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നടപടിയെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്. പാലക്കാട് ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തിരഞ്ഞെടുപ്പു കമ്മീഷൻ എന്താണ് ചെയ്യുന്നതെന്ന് അദേഹം ചോദിച്ചു.ബിജെപിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി ജെ പി ഇത്തരത്തിൽ പണം നൽകുന്നത് പതിവാണ്. ആലപ്പുഴയിലും ഈ പ്രവണത തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബി ജെ പിയുടെ എ ക്ലാസ് മണ്ഡലങ്ങൾ എന്ന് പറയുന്നിടത്ത് ഇതാണ് പതിവായി നടക്കുന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.



