ഫാത്തിമ തഹ്ലിയക്കെതിരെ പരാതി

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി. സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് കാട്ടി മുയിപ്പോത്ത് സ്വദേശി ധനിഷ് അഹമ്മദാണ് പരാതി നൽകിയത്.
വിഷയത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീടുകളിൽ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചുവെന്ന് കാട്ടി നേരത്തെ കീഴരിയൂർ സ്വദേശിനി സഫീറ പരാതി നൽകിയിരുന്നു. സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്ന ആളുകളാണ് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചത്.



