സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 2920 രൂപ!

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഇന്ന് ​22 കാരറ്റ് ഒരു ഗ്രാമിന് 365 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ ഒരു​ഗ്രാം സ്വർണത്തിന്റെ വില 14,100 രൂപയിലെത്തി. പവന് 2920 രൂപ ഉയർന്ന് 1,12,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റമാണ് കേരളത്തിലും സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഒരു പവന് 1,09, 880 രൂപയായിരുന്നു വില.

ഇറാനെതിരെ യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും വീണ്ടും ശക്തമാകുന്നത് എണ്ണവിലയെ (ക്രൂഡ് ഓയിൽ) വീണ്ടും കുതിപ്പിന്റെ പാതയിലാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത് പണപ്പെരുപ്പപ്പേടി വിതച്ചുതുടങ്ങിയത് ഡോളറിനെയും ശക്തമാക്കുന്നു. ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണവിലയെ വീഴ്ത്തിയത്. എന്നാൽ, വിലതാഴ്ന്നത് മുതലെടുത്ത് ‘വാങ്ങൽ താൽപ്പര്യം’ (ഡിപ്-ബയിങ്) ഉണ്ടായത് വില പിന്നീട് കൂടാനുമിടയാക്കുകയായിരുന്നു.

അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളും ഡോളറുമായി താരതമ്യം ചെയ്തുള്ള രൂപയുടെ മൂല്യ വ്യത്യാസങ്ങളുമാണ് കേരളത്തിലെ വെള്ളിവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Related Articles

Back to top button