കോഴിക്കോട് ഓമശ്ശേരിയെ ഭീതിയിലാഴ്ത്തി വൻ തീപിടിത്തം; ആക്രി സംഭരണ കേന്ദ്രം കത്തിനശിച്ചു

ഓമശ്ശേരി താഴെ അങ്ങാടിയിൽ വൻ അഗ്നിബാധ. താമരശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആക്രി സംഭരണ കേന്ദ്രത്തിനാണ് ചൊവ്വാഴ്ച വൈകിട്ട് തീപിടിച്ചത്. വൈകിട്ട് 4.05 ഓടെയാണ് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു.

ഉടൻ തന്നെ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊടുവള്ളി മുക്കിലങ്ങാടി അപ്പക്കാട്ടിൽ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles

Back to top button