പ്രസവവാര്‍ഡിന് മുമ്പില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് എഴുതിവയ്ക്കുന്നത് എന്തിനാണ് ??

തിരുവനന്തപുരം- ബി.ജെ.പിയുമായി തുടര്‍ന്നു വരുന്ന ‘ഡീല്‍ തങ്ങളെ രക്ഷപ്പെടുത്തില്ലായെന്ന് യു.ഡി.എഫ് നേതൃത്വത്തിന് ബോധ്യമായിരിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിലെ പാളയത്തില്‍പ്പട കൂടി ആയപ്പോള്‍ പ്രതീക്ഷയുടെ അവസാനത്തെ കച്ചിതുരുമ്പും അവര്‍ക്ക് നഷ്ടമായിരിക്കുകയാണ്. അത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ നേതാവ് ”ടീം യു.ഡി.എഫ്” എന്ന് തറപ്പിച്ചും കനപ്പിച്ചും പറയുന്നത്. യു.ഡി.എഫിന്റെ പേര് ഐക്യജനാധിപത്യ മുന്നണിയെന്ന് ആയിരിക്കെ, ”ടീം ടീം” എന്ന് അവര്‍ ആവര്‍ത്തിക്കുന്നത് എന്തിനാണ്?. പ്രസവ വാര്‍ഡിന് മുന്നില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് എഴുതിവയ്ക്കുമ്പോലെ പരിഹാസ്യമാണത്. വി.ഡി സതീശനെ കാട്ടിലേക്ക് അയക്കാന്‍ തിടുക്കം കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരും വ്യത്യസ്ഥമായ ടീമുകള്‍ ആണ് എന്ന സത്യം ജനങ്ങള്‍ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കന്മാര്‍ നുണപ്രചാരണത്തിന് ആക്കം കൂട്ടുന്നത് പരാജയഭീതി മൂടിവയ്ക്കാനാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Related Articles

Back to top button