നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും…. സുരേഷ് ഗോപി….

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വൻ മുന്നേറ്റം നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന ഐ ബി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ഗോപിയുടെ അവകാശവാദം. കടിച്ച് പറിക്കുന്ന പുലികളെപ്പോലെ ബി ജെ പി അംഗങ്ങൾ ഇക്കുറി നിയമസഭയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇനി ഭരിക്കുന്നവർക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വർണ്ണം മോഷ്ടിച്ചവരോട് അത് തിരികെ കൊണ്ടുവന്ന് വയ്ക്കടാ എന്ന് നേരിട്ട് പറയാൻ കെൽപ്പുള്ളവർ നിയമസഭയിൽ ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഏക സിവിൽ കോഡിലേക്കാണ് രാജ്യത്തിന്റെ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്‌ സി ആർ എ നിയന്ത്രണങ്ങളിൽ ആശങ്കയുള്ളവർ കള്ളന്മാരാണെന്നും കണക്കുകൾ കൃത്യമാണെങ്കിൽ ആർക്കും ഭയപ്പെടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബിനാമി ഇടപാടുകൾ ഇല്ലാത്തവർക്ക് എന്തിനാണ് ആശങ്കയെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Back to top button