കിഡ്നി രോഗിയായ ഒടുവിലിനെ പോലും വിട്ടില്ല… രഞ്ജിത്തിന്റെ ‘ക്രിമിനൽ സ്വഭാവം’ തുറന്നുകാട്ടി ആലപ്പി അഷ്റഫ്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്തിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ‘ആറാം തമ്പുരാൻ’ സിനിമയുടെ സെറ്റിൽ വെച്ച് പ്രശസ്ത നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആലപ്പി അഷ്റഫിന്റെ പുതിയ വെളിപ്പെടുത്തൽ. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു രഞ്ജിത്തെന്നും അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു.

ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍…

‘ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു, ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവർ പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു.ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു’

Related Articles

Back to top button