കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി

ഇടതുപക്ഷത്തെ കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിൽ ജി സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് എൽഡിഎഫിനെ വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇടത് പക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. ഇടത് പക്ഷത്ത് യഥാർത്ഥ ഇടത് പക്ഷമായി ആരുമില്ലെന്നും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതു പക്ഷം ഇല്ലാതാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇടത് പക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും അദ്ദേഹം വിമർശിച്ചു.



