NDA സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പർദ്ധ വളർത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലും ബോർഡ് സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് എൽഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി സുമേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വർഗീയ നിലപാട് തുടരുകയും നിരന്തരം തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാർത്ഥി സ്വീകരിക്കുന്നതെന്നും പരാതിയിൽ പറയുന്നു

Related Articles

Back to top button