കോൺഗ്രസിൽ പൊട്ടിത്തെറി…രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതി തത്വം അട്ടിമറിക്കപ്പെട്ടെന്ന് കരൂർ എംപി…

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര കലഹം രൂക്ഷമാകുന്നു. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത സാമൂഹ്യനീതി തത്വങ്ങൾ സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് കരൂർ എംപി ജ്യോതിമണി പൊട്ടിത്തെറി പരസ്യമാക്കി രംഗത്തെത്തി. വിജയസാധ്യതയുള്ളതും പരിചയസമ്പന്നരുമായ നിരവധി നേതാക്കളെ തഴഞ്ഞുവെന്നും നിർണ്ണായക സ്വാധീനമുള്ള സമുദായങ്ങളെ പരിഗണിച്ചില്ലെന്നും ജ്യോതിമണി കുറ്റപ്പെടുത്തി.
സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിച്ച ശേഷം അതിനനുസരിച്ച് സീറ്റുകൾ വാങ്ങുന്ന രീതിയാണ് ഉണ്ടായതെന്നും പി സി സി പ്രസിഡന്റിനും നിയമസഭാ കക്ഷി നേതാവിനും പാർട്ടിയുടെ ഭാവിയെക്കുറിച്ച് ചിന്തയില്ലെന്നും എം പി തുറന്നടിച്ചു. മെയ് 4 ന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഈ പട്ടിക തള്ളിക്കളയാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും ജ്യോതിമണി കൂട്ടിച്ചേർത്തു.



