‘സ്പീക്കർ എ എൻ ഷംസീറിനെ പ്രചാരണ പരിപാടിയിൽ നിന്ന് വിലക്കണം..തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷിബു ബേബി ജോൺ

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ചവറ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജിത്ത് വിജയന്‍പിളളയ്ക്കുവേണ്ടി സ്പീക്കര്‍ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കര്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും തുടര്‍ന്നുളള പ്രചാരണ പരിപാടികളില്‍ നിന്ന് സ്പീക്കറെ വിലക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് ഷിബു ബേബി ജോണ്‍ പരാതി നല്‍കിയത്. സ്പീക്കര്‍ എന്നത് ഭരണഘടനാപരമായ പദവിയാണെന്നും നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഷംസീര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു.
ചവറയിലെ സുജിത്ത് വിജയന്‍പിളളയുടെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ എ എന്‍ ഷംസീര്‍ പങ്കെടുത്തിരുന്നു. പ്രചാരണത്തിന്റെ റോഡ് ഷോ നയിച്ചത് ഷംസീറായിരുന്നു. രാവിലെ കൊട്ടുകാട്ടില്‍ നിന്നും ആരംഭിച്ച റോഡ് ഷോ മുഖംമൂടിമുക്ക്, ആറുമുറിക്കട, വലിയത്തുമുക്ക്, പറമ്പിമുക്ക്, പണിക്കത്തുമുക്ക്, മൂക്കനാട്ട്മുക്ക്, തേവലക്കര, ചേനങ്കരമുക്ക്, പടപ്പനാല്‍, കോയിവിള ഭരണിക്കാവ് എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി കൂഴംകുളം മുക്കിലാണ് അവസാനിച്ചത്.



