എന്റെ അന്തസ്സ്, അണ്ണനെ കുറിച്ചെനിക്ക് കുറ്റബോധം തോന്നിയിട്ടില്ല; അഖിൽ മാരാരെ പറ്റി ഭാര്യ രാജലക്ഷ്മി

സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയാണ്. ഭർത്താവിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പൂർണ്ണ പിന്തുണയുമായി ഭാര്യ രാജലക്ഷ്മിയും ഒപ്പമുണ്ട്.
ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് അഖിൽ മാരാർ. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 5ൽ മത്സരാർത്ഥിയായി എത്തിയ അഖിൽ, വിജയ കിരീടം ചൂടിയാണ് ഷോ വിട്ടത്. പിന്നാലെ മുള്ളൻകൊല്ലി എന്നൊരു സിനിമയിൽ നടനായും അഭിനയിച്ചു. ഇപ്പോഴിതാ എൻഡിഎ സ്ഥാനാർത്ഥിയായി തൃക്കാക്കരയിയിൽ ജനവിധി തേടുകയാണ് അഖിൽ മാരാർ. തതവസരത്തിൽ തന്റെ ഭർത്താവിനെ കുറിച്ച് ഭാര്യ രാജലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
അഖിൽ മാരാർ ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ലെന്ന് രാജലക്ഷ്മി പറയുന്നു. ചെയ്യുന്നതെല്ലാം ശരിയാണെന്നും അണ്ണന്‍ കാരണം തലകുനിച്ച് നടക്കേണ്ടി വരരുതെന്ന് മാത്രമെ ഉള്ളൂവെന്നും അവർ പറഞ്ഞു. അഖിൽ മാരാരുടെ ഭാര്യ എന്ന് പറയുന്നത് അഭിമാനമാണെന്നും രജലക്ഷ്മി കൂട്ടിച്ചേർത്തു.
“അണ്ണന്‍ ഇതുവരെ എന്നെ അപ്സറ്റാക്കിയിട്ടില്ല. ചെയ്തത് തെറ്റാണെന്ന് പറയേണ്ടി വന്നിട്ടില്ല. അങ്ങനത്തെ ഒരു ക്യാരക്ടറുമല്ല. അണ്ണന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ എനിക്ക് ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല. ചെയ്യുന്നതെല്ലാം ശരിയാണ്. അതുകൊണ്ട് ഞാന്‍ ഒരിക്കലും വിഷമമോ, ടെൻഷനോ ഇല്ല. പരാതികള്‍ പറയാനില്ല. ഞാന്‍ ആഗ്രഹിച്ചത് പോലൊരാളാണ് അണ്ണന്‍. ഞാന്‍ ഒരിക്കലും പൈസ ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. എനിക്ക് അത് വേണം, ഇത് വേണം എന്നൊന്നും പറഞ്ഞിട്ടില്ല. എന്‍റെ അന്തസ്സ് നഷ്ടപ്പെടുത്തരുതെന്നേ പറഞ്ഞിട്ടുള്ളൂ. അണ്ണന്‍ കാരണം തലകുനിച്ച് നടക്കേണ്ടി വരരുത്. അത്രയേ ഉള്ളൂ. മാരാരുടെ ഭാര്യ എന്ന് പറയുന്നത് അഭിമാനമാണ്”, എന്നായിരുന്നു രാജലക്ഷ്മിയുടെ വാക്കുകൾ. ഒരു ടിവി ഷോയിൽ ആയിരുന്നു അവരുടെ പ്രതികരണം. അഖില്‍ രാഷ്ട്രീയക്കാരനാകുന്നത് തനിക്ക് ഇഷ്ടമാണെന്ന് നേരത്തെ രാജലക്ഷ്മി പറഞ്ഞിട്ടുണ്ട്.



