ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ….

നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ച മലയാളി യുവാവിനെ ബ്രിട്ടനിലെ ഡെർബി കോടതിയിൽ ഹാജരാക്കി. മലയാളിയും 36കാരനുമായ സന്ധു പൊന്നച്ചൻ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ ശനിയാഴ്ചയാണ് ഡെർബിയിൽ നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ചത്. കോടതിയിൽ തന്റെ പേരും വിവരവും മാത്രമാണ് സന്ധു പൊന്നച്ചൻ വിശദമാക്കിയത്. അപകടത്തേക്കുറിച്ചോ മറ്റ് വിവരങ്ങളേക്കുറിച്ചോ സന്ധു പൊന്നച്ചൻ കോടതിയിൽ സംസാരിച്ചില്ല.

ഡെർബിയിലെ അൽവാസ്റ്റണിൽ താമസിച്ചിരുന്ന സന്ധു പൊന്നച്ചനെതിരെ വധശ്രമം ലക്ഷ്യമിട്ടുള്ള ആറ് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങൾ,ഒരു വധശ്രമത്തിനുള്ള ശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മൂർച്ചയുള്ള ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സന്ധു പൊന്നച്ചനെ കോടതി റിമാൻഡ് ചെയ്തു. ഏപ്രിൽ 29നാണ് ഇയാളെ ഡെർബി ക്രൌൺ കോടതിയിൽ ഹാജരാക്കുക. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നുവെന്ന് സന്ധു പൊന്നച്ചൻ കോടതിയിൽ വിശദമാക്കി.

Related Articles

Back to top button