പി വി അൻവറിനെതിരെ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും….

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ് ഇന്ന് പരാതി നൽകും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.
നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി. ഇന്ന് പരാതി നൽകും.



