വാജ്പേയി സർക്കാരിൽ ഡിഎംകെ ഭാഗമായത് ഓർമ്മിപ്പിച്ച് ഇപിഎസ്… സ്റ്റാലിന് രൂക്ഷ വിമർശനം

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി രംഗത്തെത്തി. തന്നെ ‘സംഘി’ എന്ന് വിളിക്കുന്ന സ്റ്റാലിൻ സ്വന്തം പിതാവായ കരുണാനിധി പണ്ട് എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരുമായി സഖ്യത്തിലായിരുന്ന കാര്യം മറക്കരുതെന്ന് ഇ പി എസ് ഓർമ്മിപ്പിച്ചു.

‘മിസ്റ്റർ ചീഫ് മിനിസ്റ്റർ, താങ്കളുടെ അച്ഛൻ അന്ന് സംഘിയായിരുന്നോ’ എന്ന് ചോദിച്ച ഇ പി എസ്, തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് എന്തും വിളിച്ചുപറയുന്ന രീതി സ്റ്റാലിൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി പഴയ ചരിത്രം വിസ്മരിക്കരുതെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇ പി എസ് കൂട്ടിച്ചേർത്തു. ഡി എം കെ ഭരണം അവസാനിപ്പിക്കുമെന്നും എ ഐ എ ഡി എം കെ നേതൃത്വം നൽകുന്ന സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലേറുമെന്നും മുൻ മുഖ്യമന്ത്രി അവകാശപ്പെട്ടു. ഡി എം കെയ്ക്കെതിരായ ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും എ ഐ എ ഡി എം കെ തരംഗം തിരഞ്ഞെടുപ്പിൽ കാണാമെന്നും ഇ പി എസ് കൂട്ടിച്ചേർത്തു.

Related Articles

Back to top button