യുവാവിനെ സംഘം ചേർന്ന് വെട്ടിയ കേസിൽ ഒരാൾ പിടിയിൽ…..

​തിരുവനന്തപുരം: യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ മെഡിക്കൽ കോളെജ് പോലീസ് അറസ്റ്റ് ചെയ്തു. ചെറുവയ്ക്കൽ കുമാരപുരം കുമ്പിൾവീട് ഭാഗത്ത് താമസിക്കുന്ന കിരൺ (26) (കണ്ണൻ) ആണ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കൽ കോളെജിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു അക്രമം നടന്നത്. കൊല്ലം സ്വദേശിയായ യുവാവിനെ പ്രതിയും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.അക്രമത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ് പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button