ആലുവയിൽ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പും കടയും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്കും കടയിലേക്കും പാഞ്ഞുകയറി അപകടം. ആലുവയിൽ ദേശീയപാതയോരത്ത് ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പും കടയും തകർന്നു. 3 പേർക്ക് പരിക്ക്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് ബസ്റ്റോപ്പും അതിന് തൊട്ടടുത്തുണ്ടായിരുന്ന കടയും തകർത്ത് പാഞ്ഞുകയറിയത്. ബസ് സ്റ്റോപ്പിന്റെ കോൺക്രീറ്റ് ലോറിയിലേക്ക് പതിച്ച് ലോറിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് സ്റ്റോപ്പിൽ നിന്നവർക്കാണോ അതോ ബൈക്കിലിരുന്നവർക്ക് ആണോ പരിക്കേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല.



