മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നു…എ വിജയരാഘവന്

തിരുവന്തപുരം: മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുള്ള മേല്‍ക്കൈ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുടെ നോട്ടം, ഉച്ചരണ ശുദ്ധി,സമീപന രീതി എന്നിവയൊക്കെ മുറിച്ചെടുത്ത് വ്യക്തിപരമായി അദ്ദേഹത്തെ കടന്നാക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രിയുടെ മാത്രം ചിത്രം വയ്ക്കുന്നതിനേയും അദ്ദേഹം ന്യായീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതീകമായാണ് പിണറായിയുടെ ചിത്രം വെക്കുന്നത്. പാര്‍ട്ടി വിട്ടുപോയവര്‍ക്ക് പഴയ 2000 രൂപയുടെ നോട്ടിന്റെ വിലയേ ഉള്ളൂ.
മുന്‍ മന്ത്രി ജി സുധാകരന് പാര്‍ട്ടിയോട് കാണിച്ചത് വഞ്ചനയാണ്. കെ ആര് ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോള്‍ കടുത്ത വിമര്‍ശനം നടത്തിയ ആളാണ് സുധാകരനെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകര്‍ പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിച്ച് പ്രകോപനമുണ്ടാകാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ വ്യക്തിത്വിത്തെ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



