‘പാർട്ടിയിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വളരെ ഗൗരവത്തിൽ എടുക്കണം’: എ കെ ബാലൻ

പാർട്ടിയിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വളരെ ഗൗരവത്തിൽ എടുക്കണമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ജി സുധാകരൻ പാർട്ടിയെ ഞെട്ടിച്ചു. സുധാകരൻ ചെയ്തത് രാഷ്ട്രീയ ചെറ്റത്തരം തന്നെയാണെന്നും എ കെ ബാലൻ.
ജി സുധാകരൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോൾ വിഭാഗീയ നീക്കം നടത്തിയെന്ന് എ കെ ബാലൻ തുറന്നടിച്ചു. എസ്എഫ്ഐ സമ്മേളനത്തിൽ വിമർശിച്ച തന്നെ ജി സുധാകരൻ സംസ്ഥാന കമ്മറ്റിയിൽ എടുത്തില്ലെന്നും എകെ ബാലൻ പറഞ്ഞു. ജി സുധാകരനെ എസ്എഫ്ഐ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി പിന്നീട്. സഹോദരന്റെ രക്ത സാക്ഷിത്വത്തെ ജി സുധാകരൻ ഇപ്പോൾ ഒറ്റികൊടുത്തുവെന്നും എകെ ബാലൻ പറഞ്ഞു.



