കന്നി വോട്ടർമാർക്ക് ബൂത്തിൽ മധുരം… ഹൽവയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ… ‘മധുരമുള്ള വോട്ട്’ കാമ്പയിൻ വരുന്നു…

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന കന്നി വോട്ടർമാരെ കാത്ത് ഇത്തവണ ബത്തുകളിൽ മധുരമുണ്ടാകും. യുവ വോട്ടർമാരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായി ‘മധുരമുള്ള വോട്ട്’ എന്ന പേരിൽ ഹൽവ വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളത്തിലെ 4.66 ലക്ഷത്തിലധികം വരുന്ന പുതിയ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം.

തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിലാണ് കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യുക. യുവതലമുറയ്ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ താൽപ്പര്യമുണ്ടാക്കാനും വോട്ട് രേഖപ്പെടുത്തുന്നത് ഒരു ആഘോഷമാക്കി മാറ്റാനുമാണ് കമ്മീഷൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പ്രസിദ്ധീകരിച്ച അന്തിമ പട്ടിക പ്രകാരം 4,66,408 കന്നി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ ഈ ജെൻസി വോട്ടർമാർ നിർണ്ണായക പങ്കുവഹിക്കും.

പദ്ധതി നടപ്പിലാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി കഴിഞ്ഞു. ബൂത്തുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ പൂർത്തിയാക്കും. ഏപ്രിൽ ഒൻപതിനാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും.

Related Articles

Back to top button