തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍…ഉദ്യോഗസ്ഥരെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി…

തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ കൂടുതൽ നടപടിയെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ. ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി. പിന്നാലെ അവരുടെ മാതൃ ഓഫീസുകളിലേക്ക് തിരിച്ചയച്ച് ഉത്തരവിറക്കി.

സംഭവത്തിൽ 48 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സിഇഒ പി ബി നൂഹ് ഐ എ എസിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നേരത്തെ മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രത്തൻ ഖേൽക്കർ തന്നെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

Related Articles

Back to top button