അമ്പലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. വാടയ്ക്കൽ പനയ്ക്കൽപുരയ്ക്കൽ പി.എ. നിക്സൺ (ജിജി-55) ആണ് മരിച്ചത്. കടവുങ്കൽ ജോസിയുടെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ഫ്രാൻസിസ് വള്ളത്തിലെ തൊഴിലാളിയായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ത്രേസ്യാമ്മ നിക്സൺ. മക്കൾ: എലിസബത്ത് നിക്സൺ, ലെനോ നിക്സൺ, ലെവിൻ നിക്സൺ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്കുശേഷം വാടയ്ക്കൽ ദൈവജനമാതാപള്ളി സെമിത്തേരിയിൽ.



