കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു….

കേരള കോണ്‍ഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സില്‍ക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞു. പേരാമ്പ്ര മണ്ഡലമോ അല്ലെങ്കില്‍ കുറ്റ്യാടി മണ്ഡലമോ ഇടതുമുന്നണിയില്‍ നിന്നും നേടിയെടുക്കുന്നതിൽ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു എന്നാരോപിച്ചാണ് രാജി. സിപിഎം നേതൃത്വം വഞ്ചിച്ചെന്നും പേരാമ്പ്രയില്‍ യു.ഡി.എഫിന്‍റെ പ്രചാരണത്തിനിറങ്ങുമെന്നും മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.

സമീപ കാലത്ത് നേരിടേണ്ടിവന്ന കടുത്ത അവഗണനയും തുടർന്നുണ്ടായ മാനസിക പ്രയാസങ്ങളും കാരണമാണ് രാജിവെക്കുന്നതെന്ന് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.2021 ൽ കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു.എന്നാൽ സി.പി.എം സീറ്റ് ഏറ്റെടുത്തു.2021 ന് പകരം ഇത്തവണ സീറ്റ് നൽകുമെന്നായിരുന്നു സിപിഎമ്മിന്റെ വാഗ്ദാനം. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല.ഇനി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കും.കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ഇക്ബാൽ പറഞ്ഞു.

Related Articles

Back to top button