വാറ്റ് കേന്ദ്രം തകർത്ത് മാവേലിക്കര എക്സൈസ്….

മാവേലിക്കര- ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് നടത്തിയ പരിശോധനയിലാണ് മാവേലിക്കര എക്സൈസ് വാറ്റ് കേന്ദ്രം തകർത്തത്. ഇലക്ഷൻ പ്രമാണിച്ച് വൻതോതിൽ വ്യാജമദ്യം ഉൽപ്പാദിപ്പിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര സർക്കിൾ ഓഫീസിലെ ഷാഡോ ടീമിന്റെ നേതൃത്വത്തിൽ മാവേലിക്കര താലൂക്കിലെ വിവിധഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരത്തിലാണ് വാറ്റു കേന്ദ്രം കണ്ടുപിടിച്ചത്. മാവേലിക്കര സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട നശിപ്പിച്ചത്.
വള്ളികുന്നം പടയണിവട്ടം ഓട്ട് കമ്പനിയുടെ വടക്ക് ഭാഗത്തുള്ള കോട്ടക്കാട്ട് കുളത്തിന്റെ തെക്കുവശം അഞ്ചു കന്നാസികളിൽ ആയി ഒളിപ്പിച്ച 175 ലിറ്റർ കോടയാണ് കണ്ടെത്തി നശിപ്പപിച്ചത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർ പ്രവീൺ, അനു, അരുൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



